NEWS
എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട.
05/03/2025 04:50 PM IST
സണ്ണി ലുക്കോസ്

എറണാകുളം : ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിൻ്റെ പിടിയിൽ.
കഴിഞ്ഞ രാത്രി പമ്പ് ജംഗ്ഷനിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് 4 കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്.
പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29) ,കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ, രാംബാബു സൂന എന്നിവർ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











